നെറ്റ്‌വർക്ക് ഫാർമക്കോളജി, മോളിക്യുലാർ ഡോക്കിങ് ഏകദിന ശിൽപശാല മാള മെറ്റ്സ് ഫാർമസി കോളേജിൽ ഡിസംബർ 5-ന്

Estimated read time 1 min read

തൃശൂർ: മാള മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ചിന്റെ ആഭിമുഖ്യത്തിൽ ‘നെറ്റ്‌വർക്ക് ഫാർമക്കോളജി ആൻഡ് മോളിക്യുലാർ ഡോക്കിങ്’ എന്ന വിഷയത്തിൽ ഏകദിന പ്രായോഗിക ശിൽപശാല സംഘടിപ്പിക്കുന്നു. ഡിസംബർ 5-ന് കോളേജ് സെമിനാർ ഹാളിൽ വെച്ചാണ് പരിപാടി നടക്കുക.

ആധുനിക ഔഷധ ഗവേഷണരംഗത്ത് ഏറെ പ്രാധാന്യമുള്ള നെറ്റ്‌വർക്ക് ഫാർമക്കോളജി, മോളിക്യുലാർ ഡോക്കിങ് എന്നീ സാങ്കേതികവിദ്യകളിൽ വിദ്യാർഥികൾക്കും ഗവേഷകർക്കും പ്രായോഗിക പരിജ്ഞാനം നൽകുകയാണ് ശിൽപശാലയുടെ ലക്ഷ്യം. ഔഷധങ്ങളും തന്മാത്രാ ലക്ഷ്യങ്ങളും ജീനുകളും പ്രോട്ടീനുകളും ജൈവപാതകളും തമ്മിലുള്ള സങ്കീർണമായ പരസ്പരബന്ധങ്ങൾ വിശകലനം ചെയ്യുന്നതിനും പുതിയ ഔഷധ സാധ്യതകൾ കണ്ടെത്തുന്നതിനും ഈ സാങ്കേതികവിദ്യകൾ സഹായിക്കും. ഔഷധലക്ഷ്യങ്ങൾ തിരിച്ചറിയൽ, നെറ്റ്‌വർക്ക് നിർമ്മാണം, പാത്ത്‌വേ വിശകലനം, മോളിക്യുലാർ ഡോക്കിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും.

ഊട്ടി ജെ.എസ്.എസ്. കോളേജ് ഓഫ് ഫാർമസിയിലെ ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി അസോസിയേറ്റ് പ്രൊഫസർ ഡോ. ശ്രീകാന്ത് ജുപുടി, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിലെ ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. പ്രശാന്ത് ഫ്രാൻസിസ് എന്നിവർ ക്ലാസുകൾ നയിക്കും. ബി.ഫാം, എം.ഫാം വിദ്യാർഥികൾക്കും അധ്യാപകർക്കും പുറമെ ലൈഫ് സയൻസ് ബിരുദ, ബിരുദാനന്തര ബിരുദധാരികൾ, ആയുർവേദ വിദ്യാർഥികൾ, ഗവേഷകർ, ബയോടെക്നോളജി വിദ്യാർഥികൾ എന്നിവർക്ക് ശിൽപശാലയിൽ പങ്കെടുക്കാം.

നേരിട്ടുള്ള പങ്കാളിത്തത്തിലൂടെ മാത്രം നടത്തുന്ന ശിൽപശാലയിൽ വിദ്യാർഥികൾക്ക് 800 രൂപയും അധ്യാപകർക്ക് 1,000 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ളവർ ഡിസംബർ ഒന്നിനകം https://forms.gle/b2M5i2jZjdn3dJJA6 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.

കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ഷാജി ജോർജ്ജിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഡോ. പ്രശാന്ത് ഫ്രാൻസിസ് (9488573217), റിനി രാജു കണാട്ട് (7736117566), അഭിരാമി എം.വി. (7025304992), നിയ പി. (9061562833) എന്നിവരുമായി ബന്ധപ്പെടാം.

+ There are no comments

Add yours