
ഗണിത-കമ്പ്യൂട്ടർ സാങ്കേതികശാസ്ത്ര വിദഗ്ധനും സാഹിത്യകാരനുമായ മരങ്ങാട്ടുപിള്ളി പാലാക്കാട്ടുമല മൂത്തേടത്തില്ലത്ത് ഡോ. ശങ്കരൻ ത്രിവിക്രമൻ നമ്പൂതിരി (92) അന്തരിച്ചു. അമേരിക്കയിലായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ടുമുമ്പ് അമേരിക്കയിലെത്തിയ അദ്ദേഹം ഡാലസിനടുത്ത് മെക്കിനിയിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. കുറച്ചുനാളുകളായി വിശ്രമജീവിതത്തിലായിരുന്നു.
ശങ്കരൻ നമ്പൂതിരിയുടെയും ഗംഗാദേവി അന്തർജനത്തിന്റെയും മകനാണ് ത്രിവിക്രമൻ നമ്പൂതിരി. അച്ഛനിൽനിന്ന് സംസ്കൃതവും കുറിച്ചിത്താനം ശ്രീകൃഷ്ണവിലാസം പ്രൈമറി സ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസവും നേടിയ അദ്ദേഹം പാലാ സെയ്ന്റ് തോമസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലാണ് ഉപരിപഠനം നടത്തിയത്. കാലടി ശ്രീ ശങ്കരാചാര്യ കോളേജിലും കോഴിക്കോട് ഫാറൂഖ് കോളേജിലും അധ്യാപകനായിരുന്നു.


+ There are no comments
Add yours