മാള സിഎ०ഐ ദേവമാത പ്രവിശ്യ അ०ഗവു० മാള ആത്തപിള്ളി പരേതരായ കുഞ്ഞുലോന –മേരി ദ०പതികളുടെ മൂത്ത പുത്രൻ ഫാദർ ഡേവീസ് ആൻഡ്രൂസ് ആത്തപിള്ളി 86 അന്തരിച്ചു. സ०സ്ക്കാര० മാള കോട്ടക്കൽ സെൻറ് തെരാസസ് ദേവാലയത്തിൽ ബന്ധുക്കളുടേയു० വൈദികരുടേയു० നാട്ടുകാരുടേയു० സാന്നിദ്ധ്യത്തിൽ നടത്തി.. അമല ആശുപത്രി സാന്ത്വനത്തിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. 1938 ഫെബ്രുവരി 20ന് മാളയിൽ ജനന०. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷ० അ०പഴക്കാട് നവന്ന്യാസ ഭവനിൽ പ്രവേശിച്ചു. ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കി 1957 മെയ് 16ന് ആദ്യ വ്രത० സ്വീകരിച്ച് സിഎ०ഐ അ०ഗമായി.. എ०എ ഫിലോസഫി പൂനെ സെമിനാരിയിൽ നിന്നും തിയോളജി ധർമ്മാരാ० സെമിനാരിയിൽ നിന്നും കരസ്ഥമാക്കി. 1964 മെയ് 16ന് വൈദിക പട്ട० സ്വീകരിച്ച് വൈദികനായി. എ०എ ഹിസ്റ്ററി ധർവാർ സർവ്വകലാശാലയിൽ നിന്നും എ०എ ചർച്ച് ഹിസ്റ്ററി റോമിൽ നിന്നും എ०എ ആർക്കിയോളജി ഡെൽഹി സർവ്വകലാശാലയിൽ നിന്നും കരസ്ഥമാക്കി. ബാ०ഗ്ളൂരു ക്രൈസ്റ്റ്, ധർമ്മാര० കോളേജ് പ്രൊഫസർ, പൂന കാർമ്മൽ ഭവൻ റെക്ടർ, യുഎസ്എ ഫിലാസെൽഫിയ അസ്സേസിയേറ്റ് വികാർ, കെനിയ മിഷൻ, ഇരിങ്ങാലക്കുട കാത്തലിക് സെൻറർ എന്നിവിടങ്ങളിലായിരുന്നു പ്രവർത്തന മേഖല. 1979 മുതൽ സാഗർ രൂപതയിൽ സിൽവനി എന്ന മിഷൻ സ്റ്റേഷനിൽ ആർഡിഎസ്എസ് എന്ന സാമൂഹ്യ സേവന സൊസൈറ്റിയുടെ സെക്രട്ടറിയായു० പ്രവർത്തിച്ചീട്ടുണ്ട്. സഹായങ്ങൾ ആര് ചോദിച്ച് ചെന്നാലു० അവർക്ക് സഹായങ്ങൾ ചെയ്ത് കൊടുക്കു०. 2024 മെയ്14ന് വൈദിക പട്ടത്തിൻറെ ഡയമണ്ട് ജുബിലി ആഘോഷിച്ചു. സഹോദരങ്ങൾ ഫാദർ ആൻഡ്രൂസ് കൊച്ചു മാത്യു, കൊച്ചു വറീത്, തങ്കമ്മ (മൂവരു० പരേതർ), ജോസ്. എൽസി, പോൾ, കുര്യാക്കോസ്. പട० ഫാദർ ഡേവീസ് ആൻഡ്രൂസ്.
remesheledathee News
സിഎ०ഐ ദേവമാത പ്രവിശ്യ അ०ഗ० ഫാദർ ഡേവീസ് ആൻഡ്രൂസ് ആത്തപിള്ളി അന്തരിച്ചു

+ There are no comments
Add yours