
കോഴിക്കോട് KSRTC ബസ് പുഴയിലേക്ക് മറിഞ്ഞു
തിരുവമ്പാടി KSRTC ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം. ഓമശ്ശേരി ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീയാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് കലുങ്കിൽ ഇടിച്ച് കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞത്. ബസിൻ്റെ മുൻഭാഗത്തിരുന്ന 3 പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. 50 ഓളം പേർ ആശുപത്രിയിലാണ്.


+ There are no comments
Add yours