റിയാദിൽ റോഡരികിൽ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു. തൃശ്ശൂർ തിരുമുക്കുളം സ്വദേശി ഷാജി ദേവസി എന്ന സജി (55) ആണ് മരിച്ചത്. അൽഹദ കൺസ്ട്രക്ഷൻ കമ്പനിയുടെ ജീവനക്കാരനായിരുന്നു സജി. കിങ് ഫൈസൽ സ്പെഷ്യലൈസ്ഡ് ആശുപത്രിയിൽ അറ്റകുറ്റ പണിയ്ക്ക് പോകുന്നതിനിടയിൽ രാവിലെ വാഹനമിറങ്ങി നടക്കവെ റോഡരിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടനെ സജിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിത്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
റിയാദിൽ റോഡരികിൽ കുഴഞ്ഞുവീണ് തൃശൂർ സ്വദേശി മരിച്ചു.

+ There are no comments
Add yours