വട്ടപൂജ്യമായി കെജ്രിവാളിന്റെ ‘AAP’

Estimated read time 1 min read

ഹരിയാനയുടെ ഗോദയിൽ വട്ടപൂജ്യമായി കെജ്രിവാളിന്റെ ‘AAP’

അരവിന്ദ് കെജ്രിവാളിന്റെ സ്വന്തം സംസ്ഥാനമായ ഹരിയാനയിൽ പ്രവർത്തനം വ്യാപിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും ആം ആദ്‌മി പാർട്ടിക്ക് വട്ടപൂജ്യമായി ഫലം. മദ്യനയ അഴിമതി കേസിൽ ജാമ്യം നേടി പുറത്തിറങ്ങി കെജ്രിവാൾ ഉണ്ടാക്കാൻ ശ്രമിച്ച സഹതാപതരംഗം ഒട്ടും ഏശിയില്ല. കോൺഗ്രസുമായി സഖ്യത്തിൽ നിൽക്കാതെ ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനവും തിരിച്ചടിയായി. സംസ്ഥാനത്ത് 1.53% വോട്ടുകൾ മാത്രമാണ് നേടാനായത്.

+ There are no comments

Add yours