പി വിജയൻ ഇന്റലിജൻസ് മേധാവി
സംസ്ഥാനത്തെ പുതിയ ഇൻ്റലിജൻസ് മേധാവിയായി എഡിജിപി പി വിജയനെ നിയമിച്ചു. മനോജ് എബ്രഹാം മാറിയ ഒഴിവിലേക്കാണ് നിയമനം. ആർഎസ്എസ് കൂടിക്കാഴ്ചയെ തുടർന്ന് പുറത്താക്കിയ അജിത്കുമാറിന്റെ ഒഴിവിലേക്കാണ് മനോജ് എബ്രഹാമിനെ നിയമിച്ചിരുന്നത്. അജിത്കുമാറിൻ്റെ റിപ്പോർട്ടിൻമേൽ നേരത്തെ സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് പി വിജയൻ.
പി വിജയൻ ഇന്റലിജൻസ് മേധാവി

+ There are no comments
Add yours