
കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിൽ പേര് വന്നതിന് പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി നടി പ്രയാഗ മാർട്ടിൻ. ‘ഹ,ഹ,ഹ, ഹു,ഹു’ എന്നെല്ലാമെഴുതിയ ഒരു ഫ്രെയിം ചെയ്ത ബോർഡാണ് പ്രയാഗ പോസ്റ്റ് ചെയ്തത്. ഇപ്പോഴത്തെ സംഭവ വികാസങ്ങളെ പരിഹസിച്ചാണ് നടിയുടെ ഈ ഇൻസ്റ്റാ സ്റ്റോറിയെന്നാണ് ആരാധകരുടെ വിലയിരുത്തൽ. പ്രയാഗയും ഓംപ്രകാശിന്റെ മുറിയിൽ എത്തിയെന്നാണ് പൊലീസ് പറയുന്നത്.


+ There are no comments
Add yours