കൊച്ചി: സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) മിന്നൽ പരിശോധന. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) രജിസ്റ്റർ ചെയ്ത കേസുകളിലാണ് തൃശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലായി ഒരേസമയം പരിശോധന പുരോഗമിക്കുന്നത്. കൊച്ചി, കോഴിക്കോട് ഇ.ഡി. യൂണിറ്റുകളുടെ നേതൃത്വത്തിലാണ് നടപടികൾ.
അങ്കമാലി സർവീസ് സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസിൽ ഉൾപ്പെട്ടവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പുലർച്ചെ മുതൽ റെയ്ഡ് ആരംഭിച്ചത്. എറണാകുളത്ത് അഞ്ചിടങ്ങളിലും കോഴിക്കോട് ഏഴിടങ്ങളിലുമാണ് ഒരേസമയം പരിശോധനകൾ നടക്കുന്നത്. ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷൈജു എന്നയാളുടെ അങ്കമാലിയിലെ വീട്ടിലും ഇ.ഡി. സംഘം പരിശോധന നടത്തി.
സഹകരണ ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം, മുൻപ് വിവാദമായ കരുവന്നൂർ സഹകരണ ബാങ്കിൽ നിലവിൽ പുതിയ പരിശോധനകളൊന്നും നടക്കുന്നില്ലെന്നാണ് വിവരം. അങ്കമാലി തട്ടിപ്പ് കേസിൽ പ്രതികളുടെ ബെനാമി ഇടപാടുകളും സാമ്പത്തിക സ്രോതസ്സുകളും കണ്ടെത്താനാണ് ഇ.ഡി. ലക്ഷ്യമിടുന്നത്.




+ There are no comments
Add yours