മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു..ജാഗ്രതാ നിർദ്ദേശം.

Estimated read time 0 min read

റൂള്‍ കര്‍വ് ക്രമീകരിക്കുന്നതിനായി മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു. മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴയാണ് തുടരുന്നത്.പവർ ജനറേഷനും ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആറു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.

+ There are no comments

Add yours