കൊച്ചി: കളമശ്ശേരിയിൽ സ്പായിൽ മാനേജർ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി സ്വദേശി ശ്രീരാജ്, തേവക്കൽ സ്വദേശി ജിത്ത് മാർട്ടിൻ എന്നിവരാണ് പിടിയിലായത്.
ഈ മാസം രണ്ടാം തീയതി അഭിമുഖത്തിനെന്ന വ്യാജേന യുവതിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ലഹരിമരുന്ന് നൽകി മയക്കിയ ശേഷം പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. വിവരം യുവതി ഭർത്താവിനോട് വെളിപ്പെടുത്തിയതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ ഇടനിലക്കാരിയായി പ്രവർത്തിച്ച സ്ത്രീ ഉൾപ്പെടെ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




+ There are no comments
Add yours