
കെ സുരേന്ദ്രന് ആശ്വാസം; കോഴക്കേസിൽ കോടതി വെറുതെവിട്ടു
കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2023 സെപ്റ്റംബറിൽ സമർപ്പിച്ച വിടുതൽ ഹർജിയുടെ വിധിയാണ് ഇന്ന് പ്രസ്‌താവിച്ചത്. 2021ലെ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ BSP സ്ഥാനാർത്ഥി സുന്ദരക്ക് സ്ഥാനാർതിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.


+ There are no comments
Add yours