
സാധുവിനെ കണ്ടെത്തി
കോതമംഗലത്ത് സിനിമ ചിത്രീകരണത്തിനിടെ കാടുകയറിയ നാട്ടാനയെ കണ്ടെത്തി. വനാതിർത്തിയിൽ നിന്ന് 200 മീറ്റർ അകലെയാണ് ആനയെ കണ്ടെത്തിയത്. പാപ്പാൻമാർ ആനയെ വനത്തിന് പുറത്തേക്ക് കൊണ്ടുവന്നു. ഷൂട്ടിങ്ങിനെത്തിയ നാട്ടാന മണികണ്ഠന്റെ കുത്തേറ്റാണ് പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറിയത്. പിണ്ഡം നോക്കി തെരഞ്ഞ് ആണ് ആനയെ കാട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത്.


+ There are no comments
Add yours