അങ്കണവാടിയിൽവെച്ച് വീണ് പരുക്കേറ്റ മൂന്നര വയസുകാരന്റെ മുറിവിൽ ചായപ്പൊടി വെച്ചുകെട്ടിയതായി പരാതി

Estimated read time 0 min read

അങ്കണവാടിയിൽവെച്ച് മൂന്നര വയസുകാരന് വീണ് ഗുരുതരപരുക്ക്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്.

വൈകീട്ട് കുട്ടിയെ വിളിക്കാൻ എത്തിയ ബന്ധുവാണ് പരുക്ക് കണ്ടത്. മുറിവിൽ ചായപ്പൊടി വെച്ചുകെട്ടി. അങ്കണവാടിയിൽവെച്ച് കുട്ടിയ്ക്ക് പരിക്കേറ്റത് വീട്ടിൽ അറിയിച്ചില്ലെന്നും കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോവാൻ ടീച്ചർ തയ്യാറായിലെന്നും ആരോപിച്ചു. കണ്ണൂർ നെരുവമ്പ്രം സ്വദേശി ധനേഷിന്റെ മകനാണ് പരുക്കേറ്റത്.

+ There are no comments

Add yours