സാമ്പത്തിക ഉപരോധം പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള മൂന്ന് പ്രധാന നിബന്ധനകൾ അമേരിക്ക അംഗീകരിക്കുകയാണെങ്കിൽ ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന് ഇറാൻ വ്യക്തമാക്കി. വ്യവസ്ഥകൾ അംഗീകരിച്ചാൽ ഏഴാം ദിവസം കടലിടുക്ക് തുറക്കാനും അമേരിക്കയുമായുള്ള ചർച്ചകൾ പുനരാരംഭിക്കാനുമാണ് ഇറാന്റെ തീരുമാനം. വിവിധ മേഖലകളിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുക, മരവിപ്പിച്ച 1200 കോടി ഡോളറിന്റെ ആസ്തി വിട്ടുനൽകുക, നാവിക-സാമ്പത്തിക ഉപരോധങ്ങൾ പൂർണ്ണമായും പിൻവലിക്കുക എന്നിവയാണ് ഇറാൻ മുന്നോട്ടുവെച്ച ഉപാധികൾ.
ഇറാൻ ആണവായുധം നിർമ്മിക്കാൻ തയ്യാറെടുക്കുകയാണെന്ന അമേരിക്കയുടെ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും വലിയ നുണയാണെന്നും ഇറാൻ പ്രതിനിധി അരഗ്ചി പ്രതികരിച്ചു. ഇതിനിടെ, ഇറാനിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയ ഇറാഖിന്റെ നടപടിയെ ഇറാൻ ശക്തമായി അപലപിച്ചു.
അതേസമയം, സൗദി അറേബ്യയ്ക്കു നേരെയുള്ള ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മക്ക ഉടമ്പടിയിലെ അംഗരാജ്യങ്ങളുടെ സൈനിക മേധാവികൾ സൗദിയിൽ യോഗം ചേർന്നു. സൗദി, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ യോഗം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. മക്ക നഗരത്തെയും സൗദിയിലെ സിവിലിയൻ-സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ സൈനിക മേധാവികൾ ഒന്നടങ്കം അപലപിച്ചു.




+ There are no comments
Add yours