പാലക്കാട്: മനിശ്ശീരിയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഇന്നലെ അർധരാത്രി 12.30-ഓടെയാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആകെ അഞ്ചുപേരാണ് കാറിൽ സഞ്ചരിച്ചിരുന്നത്.
ഷൊർണൂരിൽ നിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് മനിശ്ശീരിയിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിലിടിച്ചത്. വാഹനം അമിതവേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം.




+ There are no comments
Add yours