കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ കോളേജ് പ്രിൻസിപ്പലിനെയും അധ്യാപികയെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തു. പ്രിൻസിപ്പൽ ഡോ. വിനോദ് മോണി, അധ്യാപിക ഡോ. ലത ശശിധരൻ എന്നിവരെയാണ് അന്വേഷണ സംഘം പുതിയതായി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. കോളേജിലെ തന്നെ അധ്യാപകനായ ഡോ. എം.കെ. റാമാണ് ഈ കേസിലെ ഒന്നാം പ്രതി.
കേസിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ അറസ്റ്റ് ഒഴിവാക്കുന്നതിനായി പ്രിൻസിപ്പലും അധ്യാപികയും തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
സംഭവ പശ്ചാത്തലം: കഴിഞ്ഞ ഏപ്രിൽ 10-നാണ് മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി നിതിൻ രാജ് ജീവനൊടുക്കിയത്. തുടക്കത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചിരുന്ന ഈ കേസ്, ഏപ്രിൽ 30-നാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. നിലവിൽ സംസ്ഥാന ക്രൈംബ്രാഞ്ച് എസ്.പി കെ.വി. വേണുഗോപാലിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.




+ There are no comments
Add yours