വീടിന്റെ ഓട് പൊളിച്ച് മോഷണം. മോഷ്ടിച്ചത് മൂക്കുപണ്ടം…

Estimated read time 0 min read

വീടിന്റെ ഓട് പൊളിച്ച് മോഷണം. മോഷ്ടിച്ച് മൂക്കുപണ്ടം വീടിന്റെ ഓട് പൊളിച്ച് മോഷണം. മോഷ്ടിച്ച് മൂക്കുപണ്ടം. അകത്തുകടന്ന മോഷ്ടാവ് കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ പാദസരം അടക്കം മോഷ്ടിച്ചാണ് കള്ളൻ പോയതെങ്കിലും നഷ്ടപ്പെട്ടത് മുക്കുപണ്ടമാണെന്ന ആശ്വാസത്തിലാണ് കുടുംബം. വണ്ടൂർ പോരൂർ കരുവാറ്റക്കുന്ന് കക്കുണ്ടിൽ കക്കുണ്ട് പള്ളിക്ക് സമീപമുള്ള മംഗലപ്പറമ്പൻ അബ്ദുസലാമിൻറെ വീട്ടിലായിരുന്നു മോഷണം. വെള്ളിയാഴ്ച്ച പുലർച്ചെ നാലോടെയാണ് സംഭവം നടന്നത്. വീടിൻറെ വാതിലുകൾ തുറന്നിട്ട നിലയിലായിരുന്നു. മരുമകളും കുട്ടിയുമടക്കം കിടന്നുറങ്ങിയിരുന്ന മുറിയിലെ അലമാരയിലെ സാധനങ്ങൾ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി പരിശോധന നടത്തിയ നിലയിലാണ്. വാതിലുകൾ തുറക്കുമ്പോൾ ശബ്ദം കേൾക്കാതിരിക്കാൻ ഓയിൽ ഒഴിച്ചിരുന്നതായും മുറികളിൽ പരിശോധന നടത്തിയതായും വീട്ടുകാർ പറഞ്ഞു. അടുക്കള ഭാഗത്തെ ഓടുകൾ മാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. വണ്ടൂർ സബ് ഇൻസ്‌പെക്ടർ വി കെ പ്രദീപും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

+ There are no comments

Add yours