രജനികാന്ത് നായകനാകുന്ന പുതിയ ആക്ഷന്‍ ചിത്രം ‘ധര്‍മന്‍’ സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണം പൂര്‍ത്തിയായി…

Estimated read time 1 min read

രജനികാന്ത് നായകനാകുന്ന പുതിയ ആക്ഷന്‍ ചിത്രം ‘ധര്‍മന്‍’ സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണം പൂര്‍ത്തിയായി

ചെന്നൈ : സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനാകുന്ന പുതിയ ആക്ഷന്‍ ചിത്രം ‘ധര്‍മന്‍’ സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണം പൂര്‍ത്തിയായി. ‘ഡ്രാഗണ്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരം അണിയറപ്രവര്‍ത്തകര്‍ പ്രത്യേക പ്രൊമോ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ഔദ്യോഗികമായി അറിയിച്ചത്.രജനികാന്തിന്റെ സ്‌റ്റൈലിഷ് ലുക്കും മാസ് സ്വാഗും ഉള്‍പ്പെടുത്തിയുള്ള പ്രൊമോ വീഡിയോയാണ് നിര്‍മാതാക്കളായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ പുറത്തുവിട്ടത്. സിനിമയുടെ പ്രധാന ഭാഗങ്ങള്‍ പൂര്‍ത്തിയായതായും വരും മാസങ്ങളില്‍ അടുത്ത ഘട്ട ചിത്രീകരണം ആരംഭിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ഉലകനായകന്‍ കമല്‍ ഹാസന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. രജനികാന്തും കമല്‍ ഹാസനും കൈകോര്‍ക്കുന്ന പ്രോജക്ട് എന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം ചിത്രത്തെ നോക്കിക്കാണുന്നത്. 2026 ഒക്ടോബറോടെ ചിത്രീകരണം പൂര്‍ണമായും അവസാനിപ്പിക്കാനാണ് സംവിധായകന്‍ അശ്വത് മാരിമുത്തു പദ്ധതിയിടുന്നത്.

+ There are no comments

Add yours