മോഹന്‍ലാലും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ‘അതിമനോഹരം’ത്തിന്റെ ചിത്രീകരണം വിജയകരമായി പൂര്‍ത്തിയായി…

Estimated read time 1 min read

‘അതിമനോഹരം’ ചിത്രീകരണം പൂർത്തിയായി

മോഹന്‍ലാലും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ‘അതിമനോഹരം’ത്തിന്റെ ചിത്രീകരണം വിജയകരമായി പൂര്‍ത്തിയായി. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണിത്. ‘ദൃശ്യം 3’ക്ക് ശേഷം മോഹന്‍ലാല്‍ ഭാഗമാകുന്ന മലയാള സിനിമ ഷൂട്ടിംഗാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.ചിത്രത്തിനായി താടി വടിച്ച്, മീശ പിരിച്ചുനില്‍ക്കുന്ന മോഹന്‍ലാലിന്റെ പുതിയ ലുക്ക് ചിത്രീകരണ വേളയില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ആരാധകര്‍ വലിയ രീതിയില്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു. രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.അതേസമയം, ‘തുടരും’ എന്ന ചിത്രത്തിലേതുപോലെ ആക്ഷന്‍ രംഗങ്ങള്‍ ഈ ചിത്രത്തിലും പ്രതീക്ഷിക്കാമോ എന്ന ആരാധകരുടെ ചോദ്യത്തിന് തരുണ്‍ മൂര്‍ത്തി നേരത്തെ വ്യക്തത വരുത്തിയിരുന്നു. ഇതൊരു ‘ഫൈറ്റ് ഓറിയന്റഡ്’ സിനിമയല്ലെന്നും, ‘തുടരും’ പോലെ ഒരു ചിത്രമല്ലാത്തതുകൊണ്ടാണ് താന്‍ ഇത് ചെയ്യാന്‍ തീരുമാനിച്ചതെന്നും തരുണ്‍ മൂര്‍ത്തി വ്യക്തമാക്കി. അതിനാല്‍ തന്നെ ഇരു ചിത്രങ്ങളും തമ്മിലുള്ള താരതമ്യങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു.ശക്തമായ അണിയറപ്രവര്‍ത്തകരാണ് ചിത്രത്തിന് പിന്നില്‍ അണിനിരക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ജേക്‌സ് ബിജോയ് ആണ്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും, ഗോകുല്‍ ദാസ് ആര്‍ട്ട് ഡയറക്ഷനും നിര്‍വഹിക്കുന്നു. വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും, മഷര്‍ ഹംസ കോസ്റ്റ്യൂം ഡിസൈനും കൈകാര്യം ചെയ്യുന്നു.

+ There are no comments

Add yours