പഠിക്കാൻ ഇനി ഹൈദരാബാദിൽഹൈദരാബാദിൽ രാജ്യാന്തര നിലവാരത്തിലുള്ള ക്യാംപസുകൾ ആരംഭിക്കാൻ ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയും ലണ്ടൻ യൂണിവേഴ്സിറ്റിയും. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഹൈദരാബാദിനെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ സുപ്രധാന നീക്കം.ഹാർവഡ് സർവകലാശാലയും തെലങ്കാനയിൽ കോഴ്സുകൾ ആരംഭിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം യുകെ സന്ദർശിച്ച മുഖ്യമന്ത്രി ഓക്സ്ഫഡ്, കേംബ്രിജ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി ചർച്ചകൾ നടത്തിയിരുന്നു. സർവകലാശാലകളുമായുള്ള ചർച്ചകൾക്കായി അമേരിക്കയിലേക്ക് പോകാൻ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് ഈ പുതിയ പ്രഖ്യാപനങ്ങൾ വന്നിരിക്കുന്നത്.








+ There are no comments
Add yours