പുത്തൻചിറയിൽ മണ്ണിടിഞ്ഞതിനു അൽപം ദൂരെ വീണ്ടും മണ്ണിടിച്ചിൽ…

Estimated read time 0 min read

പുത്തൻചിറയിൽ മണ്ണിടിഞ്ഞതിനു അൽപം ദൂരെ വീണ്ടും മണ്ണിടിച്ചിൽ.  മാള കഴിഞ്ഞ ദിവസം പുത്തൻചിറ പിണ്ടാണി ഗോസായി കുന്നിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. നാല് വീട്ടുകാർക്ക് അപകട ഭീഷണിയുണ്ടായിരുന്നു.  ഇപ്പോൾ ശനിയാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിൽ മണ്ണിടിച്ചിലുണ്ടായ 200മീറ്റർ ദൂരത്ത് ഏരിക്കാടൻ കുടുംബ ദേവീക്ഷേത്രത്തിനു സമീപം 30 അടി താഴ്ചയിൽ മണ്ണിടിഞ്ഞു വീണു. വടമ നാലകത്ത് മുഹമ്മദാലിയും മറ്റ് പതിനഞ്ച് പങ്കാളികളും കല്യാണ മണ്ഡപം നിർമ്മിക്കുന്നതിന് വാങ്ങിയ സ്ഥലത്താണ് മണ്ണിടിഞ്ഞി്രചിക്കുന്നത്. കല്യാണ മണ്ഡപം നിർമ്മിക്കുന്നതിനായി ഈ ഭാഗത്ത് മണ്ണ് എടുക്കുകയും പാറ പൊട്ടിച്ച് വിൽപ്പന നടത്തുകയും ചെയ്തിരുന്നു. ഈ ഭാഗം മതിൽ കെട്ടി സം.രക്ഷിച്ചിരുന്നു.  കഴിഞ്ഞ വർഷം കനത്ത മഴയിൽ ഈ ഭാഗത്ത് മണ്ണിടിയുകയും മതിൽ തകർന്ന് വീഴുകയും ചെയ്തിരുന്നു.  പരിസര വാസികൾ അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്ന് ഈ ഭാഗത്ത് മണ്ണിടിച്ചിൽ തടയുന്നതിനായി കരിങ്കല്ല് കൊണ്ട് സംരക്ഷണ ഭിത്തി കെട്ടാൻ മെന്ന് സ്ഥലമുടമകൾ പരിസരവാസികൾക്ക് വാഗ്ദാനം നൽകിയിരുന്നു. പിന്നീട് അവരെ കണ്ടീട്ടില്ലായെന്ന് പരിസരവാസികളുടെ പരാതി.  ഈ ഭാഗത്ത് മണ്ണിടിച്ചിൽ ഇനിയും ഉണ്ടാകുമെന്ന് പരിസരവാസികൾ പറയുന്നു…

+ There are no comments

Add yours