തിരുവനന്തപുരം: സംസ്ഥാന സർക്കാർ വയോജനങ്ങൾക്കായി നടപ്പിലാക്കുന്ന ‘വയോമധുരം’ പദ്ധതി പ്രതിസന്ധിയിൽ. സാമൂഹ്യനീതി വകുപ്പ് വഴി സൗജന്യമായി നൽകിയ ഗ്ലൂക്കോമീറ്ററുകൾക്ക് ആവശ്യമായ ടെസ്റ്റ് സ്ട്രിപ്പുകൾ നിലവിൽ ലഭ്യമാകുന്നില്ലെന്നാണ് ഗുണഭോക്താക്കളുടെ പരാതി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, 60 വയസ്സിന് മുകളിലുള്ള പ്രമേഹ രോഗികൾക്കാണ് വയോമധുരം പദ്ധതിയിലൂടെ ഗ്ലൂക്കോമീറ്ററുകൾ സൗജന്യമായി നൽകിവരുന്നത്. എന്നാൽ സ്ട്രിപ്പുകൾ ലഭ്യമല്ലാത്തത് സംബന്ധിച്ച് സാമൂഹ്യനീതി വകുപ്പിന്റെ ഓഫീസുകളുമായി ബന്ധപ്പെടുമ്പോൾ, വകുപ്പ് ഡയറക്ടർക്ക് ഇ-മെയിൽ അയക്കാനാണ് ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നതെന്ന് വയോജനങ്ങൾ പറയുന്നു. സ്ട്രിപ്പുകൾ മുടങ്ങിയതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാൻ കഴിയാതെ ദുരിതത്തിലായിരിക്കുകയാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.




+ There are no comments
Add yours