‘മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ല’
മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ലെന്നും തമിഴ്‌നാട്ടിലേക്ക് തുരങ്കം നിർമിക്കണമെന്നും മെട്രോമാൻ ഇ ശ്രീധരൻ. 4 കിലോ മീറ്റർ നീളത്തിൽ 6 മീറ്റർ വിസ്താരത്തിലുള്ള തുരങ്കം നിർമിക്കാം. തുരങ്കം നിർമിച്ചാൽ മുല്ലപ്പെരിയാറിൽ ഭീഷണിയുണ്ടാവില്ല. തമിഴ്നാട്ടിൽ ജലസംഭരണത്തിന് ചെറിയ അണക്കെട്ടുകൾ നിർമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പുതിയ ഡാം വേണമെന്ന ആവശ്യം ഉയരുന്ന വേളയിലാണ് ഇ ശ്രീധരൻ നിലപാട് പറയുന്നത്



+ There are no comments
Add yours