സുരേഷ് ഗോപിക്കെതിരെ അന്വേഷണം
മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ അന്വേഷണം. തൃശൂർ എസിപിക്കാണ് അന്വേഷണ ചുമതല. കോൺഗ്രസ് നേതാവ് അനിൽ അക്കരയുടെ പരാതിയിലാണ് നടപടി. മാധ്യമപ്രവർത്തകരുടെ മൊഴി പൊലീസ് എടുക്കും. നിയമോപദേശം ലഭിച്ച ശേഷമാകും കേസെടുക്കുക. സുരേഷ് ഗോപി നടത്തിയത് ഭരണഘടനാ ലംഘനം ആണെന്ന വിമർശനം ഉയർന്നിരുന്നു


+ There are no comments
Add yours