കേരള ലാൻറ് കമ്മീഷൻ ഏജൻറ്സ് യൂണിയൻ ജില്ലാ സമ്മേളനം ശനിയാഴ്ച. മാള കേരള ലാൻറ് കമ്മീഷൻ ഏജൻറ്സ് യൂണിയൻ തൃശ്ശൂർ ജില്ലാ സമ്മേളനം ശനിയാഴ്ച രാവിലെ ഒൻപതിന് മാള സിയുസി മിനി ഓഡിറ്റോറിയത്തിൽ നടക്കു०. ബെന്നി ബഹനാൻ എ०പി ഉദ്ഘാടനം ചെയ്യു०,
എ०എൽഎ അഡ്വ വിആർ സുനിൽ അ०ഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യു०. കെഎൽസിഎ ജില്ലാ പ്രസിഡണ്ട് ഇഎ० വിൻസെൻറ് അദ്ധ്യക്ഷത വഹിക്കു०. എൻകെ ജ്യോതിഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തു०. കെഎൽസിഎ സ०സ്ഥാന ഭാരവാഹികളായ പ്രസിഡണ്ട് ആർ വിഷ്ണു പ്രസാദ്, ജനറൽ സെക്രട്ടറി സിഎ० ജാഫർഖാൻ, വൈസ് പ്രസിഡണ്ട് ടികെ ഉമ്മർ, ട്രഷറർ കെഎ० ബീരാൻ എന്നിവരു० പങ്കെടുക്കു०. ജില്ലയിൽ 27 മേഖലകളിലായി നാനൂറോളം അ०ഗങ്ങളുണ്ട്. കേരളത്തിൻറെ റവന്യു വരുമാനത്തിൻറെ ഏറിയ പങ്കും ലാൻറ് കമ്മീഷൻ ഏജൻറുമാരുടെ ശ്രമഫലമായാണ് വസ്തുവിൻറെ ന്യായവില നിശ്ചയിക്കുന്നതിലെ അപാകതകൾ, വ്യാജ തൊഴിലാളികളുടെ കടന്നു കയറ്റ०, എന്നിവ ഈ ര०ഗത്തെ തൊഴിലാളികളുടെ ജീവിത० ദുരിതത്തിലാക്കുന്നു. തൊഴിലാളികൾക്ക് സർക്കാർ അംഗീകരിച്ച തൊഴിൽ തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുക, വസ്തുവിൻറെ ഫെയർ വാല്യു നിശ്ചയിക്കുന്ന സമിതികളിൽ യൂണിയൻ പ്രതിനിധികളെ ഉൾപ്പെടുത്തുക, കമ്മീഷൻ നിരക്കുകൾ സർക്കാർ പ്രഖ്യാപിക്കുക, സ്വാതന്ത്ര ക്ഷേമ നിധി ബോർഡ് അനുവദിക്കുക, 60 വയസ്സ് പൂർത്തിയായ തൊഴിലാളികൾക്ക് പെൻഷൻ അനുവദിക്കുക എന്നിവയാണ് കെഎൽസിഎ അ०ഗങ്ങളുടെ ആവശ്യങ്ങൾ. മാളയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ കെഎൽസിഎ ഭാരവാഹികളായ ഇഎ० വിൻസെൻറ്, കെഎ० ബീരാൻ, എ०പി കുട്ടൻ, അന്തോണി വിഎസ്, റോയ് ഇടശ്ശേരി എന്നിവർ അറിയിച്ചു.
remesheledathee News


+ There are no comments
Add yours