പുതുക്കാട് കുറുമാലിയിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞ് അപകടം
പുതുക്കാട് കുറുമാലി പാലത്തിന് സമീപം ഇന്ന് പുലർച്ചെ നിയന്ത്രണം വിട്ട ചരക്ക് ലോറി പാലത്തിൽ ഇടിച്ച് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ചാലക്കുടി ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി.






+ There are no comments
Add yours