മാള മെറ്റ്സ് കോളേജിൽ ‘അലുമ്നി ടോക്’ സംഘടിപ്പിച്ചു; മത്സരവിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു…

Estimated read time 1 min read

മാള മെറ്റ്സ് കോളേജിൽ ‘അലുമ്നി ടോക്’ സംഘടിപ്പിച്ചു; മത്സരവിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു
തൃശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിംഗിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗവും മാസ് (MACE), പ്ലേസ്‌മെൻ്റ് സെല്ലും സംയുക്തമായി സംഘടിപ്പിച്ച ‘അലുമ്നി ടോക്സ്: ഫ്രം ക്യാമ്പസ് ടു കരിയർ’ (Alumni Talks: From Campus to Career) പ്രോഗ്രാം വിജയകരമായി നടന്നു.
കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. അംബികാ ദേവി അമ്മ ടി. സ്വാഗതം ആശംസിച്ചു.
കോളേജിലെ 2007–2011 ബാച്ച് കമ്പ്യൂട്ടർ സയൻസ് പൂർവ്വവിദ്യാർത്ഥിയും പ്രമുഖ ആഗോള സാങ്കേതികവിദ്യാ സ്ഥാപനമായ ‘കാൾ സൈസ്’ (Carl Zeiss) സൊല്യൂഷൻ ആർക്കിടെക്റ്റുമായ ടെസ്മിൻ തോമസ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ടിസിഎസ്, ടെക് മഹിന്ദ്ര, അക്സെഞ്ചർ, ബ്രിലിയോ തുടങ്ങിയ പ്രമുഖ ഐടി കമ്പനികളിൽ 15 വർഷത്തിലേറെ പരിചയസമ്പത്തുള്ള അദ്ദേഹം തന്റെ ക്യാമ്പസ് കാലഘട്ടത്തിൽ നിന്ന് ആഗോള ടെക്നോളജി സ്ഥാപനത്തിലെ ഉത്തരവാദിത്തമുള്ള സ്ഥാനത്തേക്ക് എത്തിയ ഔദ്യോദിക ജീവിത വഴികൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. ഐടി മേഖലയിലെ പുതിയ മാറ്റങ്ങൾ, തൊഴിൽ സാധ്യതകൾ, സാങ്കേതിക നൈപുണ്യം വളർത്തേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികൾക്ക് പ്രചോദനാത്മകമായ മാർഗ്ഗനിർദ്ദേശം നൽകി. വിദ്യാർത്ഥികളുടെ സംശയദൂരികരണവും നടത്തി.
മെറ്റ്സ് അസോസിയേഷൻ ഓഫ് കമ്പ്യൂട്ടർ സയൻസ് എൻജിനീയേഴ്സിന്റെ (MACE) ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വിവിധ സാങ്കേതിക മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

  • വെബ് ഡിസൈൻ മത്സരം:
  • ഒന്നാം സ്ഥാനം: ഏഞ്ചൽ റോസ്, ആൻറിയ (S7 CSE)
  • രണ്ടാം സ്ഥാനം: ആനന്ദ് അനിൽ, ആദിത്യൻ എം. എസ് (S5 CSE)
  • മൂന്നാം സ്ഥാനം: ആതിര യു. ആർ, നികിത കുര്യാക്കോസ് (S7 CSE)
  • ക്വിസ് മത്സരം (‘ടെക്നോവ 3.0’):
  • ഒന്നാം സ്ഥാനം: ക്രിസ്റ്റോ അലക്സ്, വിഘ്നേഷ് കൃഷ്ണ പി. (S3 CSE)
  • രണ്ടാം സ്ഥാനം: സച്ചു സി. പോൾ, രാഹുൽ ഐ. ആർ (S3 CSE)
  • ഡിബഗ്ഗിംഗ് മത്സരം (‘ഡിബഗ് എക്സ്’):
  • ഒന്നാം സ്ഥാനം: ആദം ടോം ജെയ്സൺ, ദേവാനന്ദ് സി. ബി (S3 CSE)
  • രണ്ടാം സ്ഥാനം: ആൻറിയ, ഏഞ്ചൽ റോസ് (S7 CSE)
    മുഖ്യാതിഥി ടെസ്മിൻ തോമസ് സമ്മാനങ്ങൾ വിതരണം ചെയ്തു.
    ചടങ്ങിൽ മുഖ്യാതിഥിയായ ടെസ്മിൻ തോമസിന് പ്രിൻസിപ്പൽ ഡോ. അംബികാ ദേവി അമ്മ ഉപഹാരം സമ്മാനിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ. രഞ്ജിത്ത് എസ്. നന്ദി രേഖപ്പെടുത്തി.
    അഖിലയുടെ പ്രാർത്ഥനയോടെയും ദേശീയഗാനത്തോടെയും ആരംഭിച്ച ചടങ്ങിൽ സ്റ്റാഫ് കോർഡിനേറ്റർ മിസ്. മിഷ ഡെറിക്, സ്റ്റുഡന്റ് കോർഡിനേറ്റർമാരായ ജ്യോതിലക്ഷ്മി കെ. എ, ദിയാലക്ഷ്മി പി. എസ് എന്നിവരും കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

+ There are no comments

Add yours