പ്രധാനമന്ത്രി മാതൃ വന്ദന യോജന(പിഎംഎംവിഐ)യിൽ നിന്ന് 6,000 രൂപ ആനുകൂല്യം ലഭിക്കണമെങ്കിൽവാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയകേന്ദ്ര സർക്കാർ നടപടി ശരിവെച്ച് കേരള ഹൈക്കോടതി…

Estimated read time 0 min read

പ്രധാനമന്ത്രി മാതൃ വന്ദന യോജന
(പിഎംഎംവിഐ)യിൽ നിന്ന് 6,000 രൂപ ആനുകൂല്യം ലഭിക്കണമെങ്കിൽ
വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ
കേന്ദ്ര സർക്കാർ നടപടി ശരിവെച്ച് കേരള ഹൈക്കോടതി.

രണ്ടാമത്തെ പെൺകുട്ടിക്ക് പ്രധാനമന്ത്രി മാതൃ വന്ദന യോജന (പിഎംഎംവിഐ)യിൽ നിന്ന് 6,000 രൂപ ആനുകൂല്യം ലഭിക്കണമെങ്കിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി. ആനുകൂല്യം ലഭിക്കണമെങ്കിൽ കുട്ടിക്ക് വാക്‌സിനേഷൻ നിർബന്ധമാക്കിയ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് മലപ്പുറം സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വാക്‌സിനേഷൻ നിർബന്ധമാക്കുന്ന സർക്കുലർ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഹമ്മദ് ജുനൈദ് ഹർജി നൽകിയത്.ഹർജി പരിഗണിച്ച കോടതി കുട്ടിക്ക് വാക്‌സിനേഷൻ നൽകണമെന്ന് ആർക്കും നിർബന്ധിക്കാൻ കഴിയില്ലെന്നും എന്നാൽ പദ്ധതി ആനുകൂല്യം ലഭിക്കണമെങ്കിൽ എല്ലാവരും വ്യവസ്ഥകൾ പാലിക്കണമെന്നാണ് പറഞ്ഞത്. ‘തന്റെ കുട്ടിക്ക് വാക്‌സിനേഷൻ നൽകാൻ ആരും ഹർജിക്കാരനെ നിർബന്ധിക്കുന്നില്ല. എന്നാൽ വാക്‌സിനേഷൻ എടുക്കുന്നില്ലെങ്കിൽ, പിഎംഎംവിവൈ സ്‌കീമിന് കീഴിലുള്ള ആനുകൂല്യത്തിന് അപേക്ഷകന്റെ ഭാര്യക്ക് അർഹതയുണ്ടാകില്ല. ആനുകൂല്യം നേടാൻ ആഗ്രഹിക്കുന്നവർ പദ്ധതിയുടെ വ്യവസ്ഥകൾ കർശനമായി പാലിക്കണം. പിഎംഎംവിവൈ സ്‌കീം വഴി ലഭിക്കേണ്ട ആനുകൂല്യം ആരുടെയും മൗലികാവകാശമില്ല, അതിനാൽ, യോഗ്യതാ വ്യവസ്ഥകൾ ഭരണഘടനാപരമായി അസാധുവായി കണക്കാക്കാനാവില്ല’ ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ പറഞ്ഞു.

+ There are no comments

Add yours