കൊൽക്കത്തയിൽ യുവഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ രൂപീകരിക്കുന്നതിനായി സമിതി രൂപികരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
സംസ്ഥാന സർക്കാരുകൾക്ക് ഉൾപ്പെടെ നിർദേശങ്ങൾ സമിതിയുമായി പങ്കിടാൻ സാധിക്കും. ഫോർഡ, ഐഎംഎ, ഡൽഹിയിലെ മെഡിക്കൽ കോളജുകളിലെയും ആശുപത്രികളിലെയും റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷനുകൾ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനം.


+ There are no comments
Add yours