ഡോക്ടർമാരുടെ സമരത്തിൽ സ്തംഭിച്ച് ആരോഗ്യമേഖല
കൊൽക്കത്തയിലെ ഡോക്‌ടറെ ക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഡോക്ടർമാർ ഇന്ന് നടത്തുന്ന സമരത്തിൽ സ്തംഭിച്ച് ആരോഗ്യമേഖല. കേരളത്തിൽ അടക്കം ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. മെഡിക്കൽ കോളേജുകളിലും എയിംസിലും ഉൾപ്പെടെ രാജ്യത്തെ സുപ്രധാന ആശുപത്രികളിലെല്ലാം സമരം തുടരുകയാണ്. തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് ഡോക്‌ടർമാരുടെ പ്രധാന ആവശ്യം.



+ There are no comments
Add yours