‘ജലനിരപ്പ് അപകടകരം, നദിയിലിറങ്ങരുത്’
മണിമല, അച്ചൻകോവിൽ നദികളുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം. നദികളിൽ അപകടകരമായ നിലയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ആരും നദിയിലിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നുമാണ് അറിയിപ്പ്. മണിമല നദിയിൽ ഓറഞ്ച് അലർട്ടും അച്ചൻകോവിൽ നദിയിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും നിർദേശത്തിലുണ്ട്.
നദികളുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

+ There are no comments
Add yours