ആടുജീവിതത്തിന്റെ പുരസ്കാരത്തിനെതിരെ വിമർശനവുമായി സംവിധായകൻ
സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനെതിരേ വിമർശനവുമായി സംവിധായകൻ ജൂഡ് ആൻ്റണി. 2024-ൽ റിലീസ് ചെയ്ത ആടുജീവിതത്തിന് 2023ലെ ജനപ്രീതിനേടിയ ചിത്രത്തിനുള്ള അവാർഡ് കൊടുത്തതിനെതിരേയാണ് ജൂഡും നിർമാതാവ് ഷിബു ജി സുശീലനും അടക്കമുള്ളവർ രംഗത്തെത്തിയത്. സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തിൽ 2018 ഇടംപിടിച്ചിരുന്നില്ല. പ്രളയം പ്രമേയമായ ചിത്രം സർക്കാർ ഇടപെടലിനെക്കുറിച്ച് അധികമൊന്നും പറയുന്നില്ലെന്ന വിമർശനം നേരിട്ടിരുന്നു.


+ There are no comments
Add yours