കൽക്കിയുടെ OTT റിലീസ് പ്രഖ്യാപിച്ചു
ആഗോളതലത്തിൽ 1200 കോടി രൂപയോളം നേടിയ പ്രഭാസ് ചിത്രം കൽക്കി 2898 എഡിയുടെ OTT റിലീസ് പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ഹിന്ദി സ്ട്രീമിംഗ് നെറ്റ്ഫ്ലിക്സും, ദക്ഷിണേന്ത്യൻ ഭാഷകളിലെ സ്ട്രീമിംഗ് ആമസോൺ പ്രൈം വീഡിയോസുമാണ് നടത്തുക എന്നത് നേരത്തെ തീരുമാനിച്ചതാണ്. വരുന്ന ആഗസ്റ്റ് 22ന് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ



+ There are no comments
Add yours