*സമഭാവനയിൽ* *അധിഷ്ഠിതമായ* *നവഭാരതം* *സൃഷ്ടിക്കണം* : *മന്ത്രിഡോ : ആർ ബിന്ദു*
*=====================*
*തൃശ്ശൂർ* : സമഭാവനയിൽ അധിഷ്ഠിതമായ നവഭാരത നിർമ്മിതിക്കായി ഓരോ ഇന്ത്യൻ പൗരനും ശ്രമിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദു. തേക്കിൻ കാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിജ്ഞാന വിസ്ഫോടനത്തിന്റെ കാലത്ത് അന്ധവിശ്വാസങ്ങളും കാലഹരണപ്പെട്ട ആചാരങ്ങളും തിരിച്ചുകൊണ്ടുവന്ന് പ്രതിഷ്ഠിക്കുന്നതിലുപരി ശാസ്ത്രീയ ചിന്തയോടെയും യുക്തി ബോധത്തോടെയും വൈജ്ഞാനിക അന്വേഷണങ്ങളുടെ വേഗത വർദ്ധിപ്പിച്ച് സമത്വത്തിലും തുല്യതയിലും ഊനിയ സമൂഹം കെട്ടിപ്പടുക്കുന്നതിന് ഒന്നിച്ച് കൈകോർക്കേണ്ടത് അനിവാര്യതയാണ്. വർഗീയതയുടെയും വിഘടനവാദത്തിന്റെയും വംശീയതയുടെയും വിത്തുകൾ വിതച്ചുകൊണ്ട് ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കുന്ന പ്രവണതകൾക്കെതിരെ മനുഷ്യസ്നേഹം ഉയർത്തിപ്പിടിച്ച് നേരിടണമെന്നും മന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കി.
രാവിലെ ഒമ്പതിന് ഔദ്യോഗിക പരിപാടിക്ക് തുടക്കമായി. മൈതാനത്ത് ത്തിയ മന്ത്രിയെ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യ ൻ സ്വീകരിച്ചു. പോലീസ്. എക്സൈസ്. ഫോറസ്റ്റ്. എസ്. പി. സി. ഉൾപ്പെടെ 20 പ്ലാറ്റ്ണുകൾ പരേഡിൽ അണിനിരന്നു. തൃശ്ശൂർ സെന്റ് ആൻസ് കോൺവെന്റ്. കുരിയച്ചിറ സെന്റ് ജോസഫ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ബാൻഡ് പ്ലാറ്റുണുകൾ പരേഡിന് മികവേകി. ചേലക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ സതീഷ് കുമാർ പരേഡ് നയിച്ചു. ഡി എച്ച് ക്യു ക്യാമ്പിലെ സബ്ഇൻസ്പെക്ടർ പി വി ശിവശങ്കരനായിരുന്നു സെക്കൻഡ് ഇൻ കമാൻന്റ്. മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച പ്ലാറ്റൂണുകൾക്ക് മന്ത്രി മൊമന്റോ സമ്മാനിച്ചു. സായുധ സേനാ പതാക നിധിയിലേക്ക് കൂടുതൽ തുക സമാഹരിച്ച വിദ്യാഭ്യാസ സ്ഥാപനമായ പുറനാട്ടുകര കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പാളിനും വിദ്യാഭ്യാ സേതര സ്ഥാപനമായ തൃശ്ശൂർ 24 കേരള ബറ്റാലിയൻ എൻസിസി അഡ്മിനിസ്ട്രെറ്റിവ് ഓഫീസർ ലെഫ് കേണൽ എം ടി ബ്രിജേഷിനും റോളിഗ്ട്രോഫികളും മന്ത്രി സമ്മാനിച്ചു. തുടർന്ന് ദേശീയ ഗാനാലാപത്തോടെ ചടങ്ങുകൾ അവസാനിച്ചു. പി ബാലചന്ദ്രൻ എംഎൽഎ. മേയർ എം കെ വർഗീസ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഎസ് പ്രിൻസ്. സിറ്റി ജില്ലാ പോലീസ് മേധാവിആർ ഇളങ്കോ. മേധാവി ഡോ :നവനീത് ശർമ. മുഹമ്മദ് ഷെഫീഖ്. കളക്ടർ അതുൽ സാഗർ. തേറാമ്പില്‍ രാമകൃഷ്ണൻ. ജനപ്രതിനിധികൾ. ഉദ്യോഗസ്ഥർ. തുടങ്ങിയവർ പങ്കെടുത്തു.
*സതീശൻ പുല്ലൂർ*
*പ്രസ് ക്ലബ്ബ്*
*ഇരിങ്ങാലക്കുട*







+ There are no comments
Add yours