മുതലപ്പൊഴിയിൽ വീണ്ടും അപകടം
തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. രാവിലെ 6.20 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്റ്റിനെ കാണാതായി. വള്ളത്തിലുണ്ടായിരുന്ന നാല് തൊഴിലാളികളിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി. അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്. മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെൻ്റും തെരച്ചിൽ തുടരുന്നു.


+ There are no comments
Add yours