മണിച്ചിത്രത്താഴ് ഇന്ന് തിയേറ്ററുകളിൽ
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ മണിച്ചിത്രത്താഴിന്റെ റീ റിലീസ് ഇന്ന്. മാറ്റിനി നൗവും ഇ4 എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം 4k ഫോർമാറ്റിൽ റീ- റിലീസിനായി എത്തിക്കുന്നത്. 1993ലെ ഏറ്റവും നല്ല ജനപ്രിയ ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ചിത്രം കാലാനുവർത്തിയായി ഇന്നും തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ട് പുതുമ കെടാതെ നിൽക്കുന്ന മലയാളത്തിൻ്റെ മാസ്റ്റർ പീസാണ്.


+ There are no comments
Add yours