ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങൾക്ക്  മഞ്ഞനിറം

Estimated read time 1 min read

ഇനി ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങൾക്ക് മുന്നിലും പിന്നിലും മഞ്ഞനിറം

ഡ്രൈവിങ് സ്കൂകൂൾ വാഹനങ്ങൾക്ക് ഇനി മുതൽ മുന്നിലും പിന്നിലും മഞ്ഞനിറം. ഒക്ടോബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. റോഡ്സുരക്ഷ പരിഗണിച്ചാണ് മഞ്ഞനിറം നിർബന്ധമാക്കിയത്. നിറംമാറ്റുന്നതോടെ ഈ വാഹനങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ മറ്റു ഡ്രൈവർമാർക്ക് കഴിയും. നിലവിൽ L ബോർഡും ഡ്രൈവിങ് സ്‌കൂളിന്റെ പേരുമാണ് വാഹനം തിരിച്ചറിയുന്നതിനുള്ള മാർഗം. അതേസമയം, ടൂറിസ്റ്റ് ബസുകൾ വെള്ളനിറത്തിൽ തുടരും.

+ There are no comments

Add yours