മേജർ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഇരിങ്ങാലക്കുട പൊലീസ്

Estimated read time 0 min read

മേജർ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്

സംവിധായകനും നടനുമായ മേജർ രവിക്കെതിരെ പൊലീസ് കേസ് എടുത്തു. ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തത്. വഞ്ചനാക്കുറ്റത്തിനാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തത്. തണ്ടർഫോഴ്സ് എന്ന സെക്യൂരിറ്റി സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്നു പറഞ്ഞ് പലപ്പോഴായി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് ആരോപിച്ച് നൽകിയ പരാതിയിലാണ് കേസ്.

+ There are no comments

Add yours