അർജുന്റെ ലോറിയിലെ കയറിന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്തി
കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയിലെ കയറിന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്തി. ലോഹഭാഗത്തിന് സമീപത്തുനിന്നാണ് കയർ കണ്ടെത്തിയത്. അർജുന്റെ വാഹനത്തിൻ്റെ 9 മീറ്റർ കയർ ലഭിച്ചെന്നാണ് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ അറിയിച്ചത്. ഇത്രയും കയറുകൾ ലഭിച്ചത് ലോറി എവിടെയാണെന്ന് തിരിച്ചറിയാൻ നിർണായകമാകും. അതേസമയം, അർജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു.


+ There are no comments
Add yours