സംസ്ഥാനത്ത് നാളെ ഡോക്ടർമാരുടെ 24 മണിക്കൂർ പണിമുടക്ക്
കൊൽക്കത്തയിലെ യുവവനിതാ ഡോക്ടർ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഡോക്ടർമാരുടെ പണിമുടക്ക്. ശനിയാഴ്ച രാവിലെ 6 മണി മുതൽ ഞായറാഴ്ച രാവിലെ 6 മണിവരെയാണ് പണിമുടക്ക്. സർക്കാർ സ്വകാര്യ ആശുപത്രികളിൽ ഒപി ഡോക്ടർമാര് ഒപി ബഹിഷ്കരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. റീജ്യണൽ ക്യാൻസർ സെന്ററിലെ ഡോക്‌ടർമാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനത്ത് നാളെ ഡോക്ടർമാരുടെ 24 മണിക്കൂർ പണിമുടക്ക്

+ There are no comments
Add yours