ദേശീയ പതാക താഴ്ത്തുന്നതിനിടെ ഇടവക വികാരി ഷോക്കേറ്റ് മരിച്ചു.

Estimated read time 1 min read

കാസർഗോഡ്: ദേശീയ പതാക താഴ്ത്തുന്നതി നിടെ ഷോക്കേറ്റ് മരിച്ച കാസർഗോഡ് മുള്ളേ രിയ ഇടവക വികാരി ഫാ. മാത്യു കുടിലിലി ന്റെ(29) സംസ്കാരം ശനിയാഴ്ച്‌ച നടക്കും. മോ ർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം ശ നിയാഴ്ച‌ രാവിലെ ഏഴിന് എടൂരുള്ള സ്വഭവന ത്തിൽ എത്തിക്കും. എട്ട് മുതൽ എടൂർ സെന്റ് തോമസ് ദേവലായത്തിൽ മൃതദേഹം പൊതുദ ർശനത്തിന് വച്ച ശേഷം 10-നാണ് സംസ്കാരം.

സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ഉയർത്തിയ ദേശീയ പതാകയുടെ കൊടിമരം അഴിച്ചുമാറ്റു ന്നതിനിടെ കമ്പി വൈദ്യുത ലൈനിൽ തട്ടിയാ ണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്‌ച വൈകിട്ട് 7.30 ഓ ടെ മരണം സംഭവിക്കുകയായിരുന്നു.

തലശേരി അതിരൂപതാംഗമാണ്. കണ്ണൂർ ജില്ല യിലെ എടൂർ സ്വദേശിയാണ്. 2010ൽ തലശേരി മൈനർ സെമിനാരിയിൽ വൈദികപഠനത്തി നായി പ്രവേശിച്ചു.

+ There are no comments

Add yours