ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പകുതിയിലേറെയായി.
ഇന്നലെ രാവിലെ ജലനിരപ്പ് 50.89 ശതമാനമായി.
അണക്കെട്ടിലിപ്പോൾ 2355.60 അടി വെള്ളമുണ്ട്.
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണിത്.
കഴിഞ്ഞ ദിവസം ഇടുക്കിയിൽ 25.4 മില്ലീമീറ്റർ മഴ ലഭിച്ചപ്പോൾ അണക്കെട്ടിൽ 25.50 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി.
കഴിഞ്ഞ ദിവസം ഡാമിലെ ജലനിരപ്പ് 2354.4 അടിയായിരുന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം അണക്കെട്ടിൽ 2376.62 അടി വെള്ളം ഉണ്ടായിരുന്നു.





+ There are no comments
Add yours