ഇരിങ്ങാലക്കുടയിൽ പി.കെ.ചാത്തൻ മാസ്റ്ററുടെ പ്രതിമ സ്ഥാപിക്കണം – കെ പി എം എസ്

Estimated read time 1 min read

ഇരിങ്ങാലക്കുടയിൽ പി.കെ.ചാത്തൻ മാസ്റ്ററുടെ പ്രതിമ സ്ഥാപിക്കണം – കെ പി എം എസ്
ഇരിഞ്ഞാലക്കുട :- കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ പ്രഗത്ഭനായ മന്ത്രിയും കെപിഎംഎസ് സ്ഥാപക നേതാവും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും അവകാശങ്ങൾക്കും നിലകൊണ്ട പി. കെ. ചാത്തൻ മാസ്റ്ററുടെ പ്രതിമ ഇരിങ്ങാലക്കുടയിൽ സ്ഥാപിക്കണമെന്ന് കെ പി എം എസ് ആവശ്യപ്പെട്ടു. കെപിഎംഎസ് തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് തോമസ് ഉണ്ണിയാടൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രതിമ സ്ഥാപിക്കുന്ന ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള നിവേദനം നേതാക്കൾ എം എൽ എയ്ക്ക് സമർപ്പിച്ചു. ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം മറുപടി നൽകി. ജില്ലാ പ്രസിഡന്റ് കെ എസ് വിമൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബഹു:സംസ്ഥാന ജനറൽ സെക്രട്ടറി കെ. എ.തങ്കപ്പൻ, ട്രഷറർ സി.എ. ശിവൻ, സംഘടനാ സെക്രട്ടറി ലോജനൻ അമ്പാട്ട്, വൈസ് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ എന്നിവർ ക്ലാസുകൾ എടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ.ശിവൻ,ഇ. വി. സുരേഷ്,ചന്ദ്രൻ മനവളപ്പിൽ,വത്സല നന്ദനൻ എന്നിവർ സഹിഹിതരായിരുന്നു. ജില്ലാ സെക്രട്ടറി സി.വി. ബാബു സ്വാഗതവും ട്രഷറർ പി.സി. ബാബു നന്ദിയും പറഞ്ഞു .

+ There are no comments

Add yours