72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി: പുന്നമടയിലെ ആവേശപ്പോരിന് 71 വള്ളങ്ങള്‍
*22 ചുണ്ടന്‍ വള്ളങ്ങള്‍
ആഗസ്റ്റ് 22ന് പുന്നമടക്കായലില്‍ നടക്കുന്ന 72-ാമത് നെഹ്‌റുട്രോഫി വള്ളംകളിയില്‍ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങള്‍. ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം ആകെ 22 വള്ളങ്ങളുണ്ട്. ചുരുളന്‍- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 4, തെക്കനോടി തറ-1, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം. രജിസ്റ്റര്‍ ചെയ്ത ചുണ്ടന്‍ വള്ളങ്ങള്‍ ചുവടെ:
- തലവടി ചുണ്ടന്‍ ( കൈനകരി വില്ലേജ് ബോട്ട് ക്ലബ്)
- വീയപുരം ചുണ്ടന്‍ (യുബിസി കൈനകരി എഫ് സി)
- അരോമ-1(അരോമ ബോട്ട് ക്ലബ്)
- മേല്‍പാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
- ചെറുതന ചുണ്ടന്‍ (നാട്ടകം ബോട്ട് ക്ലബ്)
- പുണ്യാളൻ നിരണം (കുമരകം ടൌൺ ബോട്ട് ക്ലബ്ബ്)
- നടുഭാഗം (പിബിസി പുന്നമട, എൻസിഎഫ്സി ബോട്ട് ക്ലബ്)
- കരുവാറ്റ (ജിഎൽസി ബോട്ട് ക്ലബ്, ചെറുതന)
- വെള്ളംകുളങ്ങര (എസ് എച്ച് ബോട്ട് ക്ലബ്)
- ജവഹര്‍ തായങ്കരി (നാട്ടകം ഫാൻസ് ബോട്ട് ക്ലബ്)
- സെന്റ് പയസ് ടെന്ത് (സെന്റ് പയസ് ടെന്ത് ബോട്ട് ക്ലബ്)
- നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്)
- ആയാപറമ്പ് വലിയ ദിവാന്‍ജി (വലിയ ദിവാൻജി ബോട്ട് ക്ലബ്)
- ആനാരി (ആനാരി ബോട്ട് ക്ലബ്)
- ചമ്പക്കുളം ചുണ്ടൻ (ചമ്പക്കുളം ബോട്ട് ക്ലബ്)
- കാരിച്ചാല്‍ ചുണ്ടൻ (തെക്കേക്കരബോട്ട് ക്ലബ്-ടിബിസി)
- ആയാപറമ്പ് പാണ്ടി (ഐബിആർഎ കൊച്ചിൻ)
- കരുവാറ്റ ശ്രീ വിനായകൻ (കെടിബിസി ഫാൻസ് ക്ലബ്)
- ആർപ്പൂക്കര ചുണ്ടൻ(ഇമ്മാനുവൽ ബോട്ട് ക്ലബ് കുമരകം)
- ആലപ്പാട് ചുണ്ടൻ (സെൻറ് ജോൺസ് ബോട്ട് ക്ലബ് തെക്കേക്കര)
- പായിപ്പാടന്‍ 2 (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
- പാർഥൻ (ജൂനിയർ കൈനകരി ബോട്ട് ക്ലബ്)








+ There are no comments
Add yours