മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
കൊച്ചി : കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. എറണാകുളം ജില്ലയില്‍ ഇന്ന് രാവിലെയാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. പുലര്‍ച്ചെ നാല് മണിക്ക് വന്ന റെഡ് അലെര്‍ട്ടിനെ തുടര്‍ന്ന് പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നതായി കലക്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. തൃശൂര്‍ ജില്ലയില്‍ രാവിലെ 6.30യ്ക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. കാസര്‍കോട്,കണ്ണൂര്‍,വയനാട്, കോട്ടയം,തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും ഇന്ന് അവധിയുണ്ട്.
എറണാകുളം- കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്.







+ There are no comments
Add yours