സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ സർക്കാർ. വീട്ടിലെ പെൻഷൻ വിതരണം ഇനി കിടപ്പ് രോഗികള്‍ അടക്കം ഒഴിവാക്കാനാകാത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തും.ആധാർ ലങ്ക് ചെയ്ത ബാങ്ക് അക്കൌണ്ടുകളിലുൂടെ മാത്രം ക്ഷേമ പെൻഷൻ വിതരണം നടത്തിയാല്‍ മതിയെന്നാണ് സർക്കാർ നിലപാട്. ഇത് തത്വത്തില്‍ അംഗീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി. എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്‍റുമാർ വഴിയായിരുന്നു പെൻഷൻ വീട്ടിലെത്തിച്ചിരുന്നത്. വിതരണത്തിന് നല്‍കുന്ന ഇൻസെന്റീവ് നഷ്ടമാകുന്നെന്നാണ് യുഡിഎഫ് കണ്ടെത്തല്‍ . ക്ഷേമ പെൻഷൻ വിതരണത്തിലെ കേന്ദ്ര മാനദണ്ഡം അംഗീകരിക്കുന്നതിന്‍റെ ഭാഗമായിക്കൂടിയാണ് തീരുമാനമെന്നും ഉത്തരവില്‍ പറയുന്നു.







+ There are no comments
Add yours