കൊച്ചിയിലെ ഹണിട്രാപ്പ് കേസിൽ വഴിത്തിരിവ്. പ്രതിയായ യുവതിയുടെ പരാതിയിൽ ഐ ടി വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇൻഫോ പാർക്ക് പൊലീസാണ് കൊച്ചിയിലെ ലിറ്റ്മസ്7 ഐടി സ്ഥാപനത്തിന്റെ സിഇഒ വേണു ഗോപാലകൃഷ്‌ണനെതിരെ കേസെടുത്തത്.
വേണു ഗോപാലകൃഷ്‌ണനെതിരെയും സ്ഥാപനത്തിലെ മൂന്ന് പേർക്കെതിരെയും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. യുവതി തന്നെ ഹണി ട്രാപ്പിൽ കുടുക്കിയെന്ന ഇയാളുടെ പരാതിയിൽ ആദ്യം യുവതിക്കും ഭർത്താവിനുമെതിരെ സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. താൻ ഐസിസി മുൻപാകെ പരാതി നൽകുമെന്ന് അറിയിച്ചതോടെയാണ് വ്യവസായി തന്നെ ഹണിട്രാപ്പിൽ കുടുക്കിയതെന്ന് യുവതി പറഞ്ഞു.



+ There are no comments
Add yours