നടൻ ഷാനവാസ് അന്തരിച്ചു
മലയാളികളുടെ പ്രിയ നടൻ ഷാനവാസ് (70) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.50ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 4 വർഷമായി വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി രോഗം വഷളായതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനാണ്. തമിഴിലും മലയാളത്തിലുമായി 50ലധികം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.



+ There are no comments
Add yours