പാകിസ്ഥാനെ  തകർത്ത് ലോക ലെജൻഡ്‌സ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്ക ചാമ്പ്യൻസിന് കിരീടം

Estimated read time 0 min read

എ ബി ഡിവില്ലിയേഴ്‌സിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തിൽ പാകിസ്ഥാനെ ഒമ്പത് വിക്കറ്റിന് തകർത്ത് ലോക ലെജൻഡ്‌സ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്ക ചാമ്പ്യൻസിന് കിരീടം. ആദ്യം ബാറ്റ് ചെയ്ത‌ പാകിസ്ഥാൻ ചാമ്പ്യൻസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 195 റൺസെടുത്തപ്പോൾ 60 പന്തിൽ 120 റൺസുമായി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സിൻ്റെയും 28 പന്തിൽ 50 റൺസുമായി പുറത്താകാതെ നിന്ന ജെ പി ഡുമിനിയുടെയും ബാറ്റിംഗ് മികവിൽ ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് 16.5 ഓവറിൽ ലക്ഷ്യത്തിലെത്തി. 18 റൺസെടുത്ത ഹാഷിം അംലയുടെ വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസിന് നഷ്ടമായത്.

+ There are no comments

Add yours